കഴക്കൂട്ടത്ത് നാലു വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി, കുഞ്ഞിൻ്റെ കഴുത്തില്‍ പാട്; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍



തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. നാലു വയസ്സായ കുട്ടിയെ മരിച്ചനിലയില്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗില്‍ദർ ആണ് മരിച്ചത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിച്ച്‌ കിടന്ന ശേഷം കുട്ടി ഉണർന്നില്ല എന്നാണ് ആശുപത്രി അധികൃതരോട് അമ്മ പറഞ്ഞത്.

കുഞ്ഞിൻ്റെ കഴുത്തില്‍ പാട് കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവം കൊലപാതകമെന്നാണ് സംശയം. കസ്റ്റഡിയിലെടുത്ത അമ്മയേയും സുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.




Previous Post Next Post