വിമാന നിരക്ക് വർധന: പ്രതിസന്ധിയിലായി പ്രവാസികൾ





ഇന്‍ഡിഗോ വിമാനങ്ങളുടെ റദ്ദാക്കലും വൈകിയുള്ള സര്‍വീസും മൂലമുള്ള പ്രവാസികളുടെ യാത്രാ പ്രതിസന്ധി തുടരുന്നു. വ്യോമയാന മേഖലയിലെ പ്രതിസന്ധി മുതലെടുത്ത് ഗള്‍ഫ് മേഖലയിലെ വിമാനകമ്പനികള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതും പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തണമെങ്കില്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ഇന്‍ഡി​ഗോ വിമാനങ്ങളുടെ റദ്ദാക്കലും വൈകിയുള്ള സര്‍വീസും മൂലമുള്ള പ്രതിസന്ധിക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട ഗതികേടിലാണ് ഇപ്പോഴും പ്രവാസികള്‍. നിലവിലെ പ്രതിസന്ധി മുതലെടുത്ത് ചില വിമാനകമ്പനിയില്‍ ടിക്കറ്റ് നിരക്ക് കൂടി കൂട്ടിയതോടെ കടുത്ത പ്രതിസന്ധിയാണ് പ്രവാസികള്‍ നേരിടുന്നത്. ആഭ്യന്തര വ്യോമയാന മേഖലയില്‍ ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ താറുമാറായതോടെയാണ് വര്‍ദ്ധിച്ച ഡിമാന്റ് പരിഗണിച്ചുള്ള നിരക്ക് വര്‍ദ്ധനവ്

أحدث أقدم