അയ്യപ്പക്ഷേത്രത്തിൽ നടന്ന കൈ കൊട്ടി കളിക്കിടെ സംഘർഷം; പോലീസ് കേസെടുത്തു


        

 പാലക്കാട് മണ്ണാർക്കാട് തെങ്കര കോൽപ്പാടം അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം. പോലീസ്  ലാത്തിവീശിയാണ് യുവാക്കളെ ഓടിച്ചത്. കഴിഞ്ഞ ദിവസം  രാത്രിയാണ് സംഭവം. കോൽപ്പാടം അയ്യപ്പ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് കൈ കൊട്ടി കളി നടക്കുകയായിരുന്നു. ഇതിനിടെയാണ് യുവാക്കൾ തമ്മിൽ തർക്കമുണ്ടായത്. തർക്കം മൂത്ത് കൂട്ട അടിയാവുകയും, ആ അടി  സംഘർഷത്തിലെത്തുകയും ചെയ്തു. കസേരകളും , വടികളും എടുത്ത് എറിഞ്ഞു. കല്ലംചോല പ്രദേശത്തെ ഒരു കൂട്ടം യുവാക്കളും കോൽപ്പാടം പ്രദേശത്തെ യുവാക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്. ഒടുവിൽ പോലീസ്  ലാത്തി വീശിയാണ് യുവാക്കളെ ഓടിച്ചത്. സംഭവത്തിൽ മണ്ണാർക്കാട് പോലീസ്  സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

أحدث أقدم