തദ്ദേശ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ വോട്ടിംഗ് മെഷീനുകള്‍ പണിമുടക്കി; പലയിടത്തും വോട്ടെടുപ്പ് വൈകി




കോട്ടയം: ജില്ലയിൽ രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് ഒരു മണിക്കൂർ പിന്നിട്ടതോടെ നല്ല തിരക്കനുഭവപ്പെട്ടു. രാവിലെ ജോലിക്കു പോകുന്നവരുടെ നീണ്ടനിരയാണ് പല ബൂത്തിലും കാണാനായത്. ജില്ലയിൽ രാവിലെ 9.05 വരെ 14.11 ശതമാനം വോട്ട് രേഖപ്പെടുത്തി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രാവിലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന് കേടായതു മൂലം വോട്ടെടുപ്പ് ആരംഭിക്കാന് വൈകി. പുതിയ വോട്ടിംഗ് മെഷീന് എത്തിച്ചു വോട്ടെടുപ്പ് തുടർന്നു.പാമ്പാടി പഞ്ചായത്തിലെ കയത്തുങ്കലെ 12-ാം വാർഡിൽ കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലെ വോട്ടിംഗ് മെഷീന് തകരാറിലായി. മുണ്ടക്കയം പഞ്ചായത്ത് പതിനെട്ടാം വാർഡ് തന്നിക്കപതാലില് വോട്ടെടുപ്പ് മെഷീൻ തകരാറിനെ തുടർന്നു മുക്കാൽ മണിക്കൂർ വോട്ടെടുപ്പ് തടസപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥർ വോട്ടിംഗ് മെഷീന്റെ തകരാറ് പരിഹരിച്ചു തെരഞ്ഞെടുപ്പ് പ്രക്രിയകൾ പുനഃരാരംഭിച്ചു.

മുണ്ടക്കയം പഞ്ചായത്ത് 13-ാം നമ്പർ പുഞ്ചയവയൽ സെന്റ്മേരീസ് എല്പി സ്കൂള് ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി വോട്ടിംഗ് തടസപ്പെട്ടു. പാറത്തോട് പഞ്ചായത്ത് മൂന്നാം വാർഡ് ബൂത്തായ ഗ്രേസി മെമ്മോറിയൽ സ്കൂളിലെ വോട്ടിംഗ് മെഷീന് തകരാറിലായി. 78 പേര് വോട്ട് ചെയ്ത ചെയ്ത ശേഷമാണു തകരാറിലായത്. പാറത്തോട് പഞ്ചായത്ത് 17 വാര്ഡിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനെതുടർന്ന് അരമണിക്കൂർ വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്.

Previous Post Next Post