ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം…തിരുവനന്തപുരം കോർപ്പറേഷൻ UDF നേടും…കെ എസ് ശബരീനാഥൻ

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ജയിക്കുമെന്ന പ്രീ പോൾ സർവെ ഫലം പ്രചരിപ്പിച്ച ശാസ്തമംഗലത്തെ എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖയ്ക്കെതിരെ യുഡിഎഫ് സാനാർത്ഥി കെ എസ് ശബരീനാഥൻ. ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനമെന്നും നിഷ്കളങ്കമെന്ന് കരുതാനാകില്ലെന്നും കെ എസ് ശബരീനാഥൻ പറഞ്ഞു.

പോസ്റ്റിൽ രാഷ്ട്രീയമുണ്ട്. അവർ ഭയക്കുന്നത് കോൺഗ്രസിനെയാണ്. കൃത്യമായ നടപടികളുമായി പാർട്ടി മുന്നോട്ടു പോകുമെന്ന് കെ എസ് ശബരീനാഥൻ പറഞ്ഞു. 51 സീറ്റുകൾ‌ നേടികൊണ്ട് യുഡിഎഫ് തിരുവനന്തപുരം കോർപ്പറേഷൻ നേടുമെന്നും ജനങ്ങളുടെ സഹായമുണ്ടെന്നും അദേഹം പറഞ്ഞു. വഞ്ചിയൂരിലും മുട്ടടയിലും ഇൻ ക്യാമറ ആവശ്യപ്പെട്ടുണ്ടായിരുന്നു. വഞ്ചിയൂർ ക്യാമറ നിരീക്ഷണം ഏർപ്പെടുത്തിയത് നന്നായി. ഗുണ്ടായിസത്തിലൂടെ തിരുവനന്തപുരത്തെ ഭരിക്കാമെന്ന് കരുതേണ്ട. ആളുകൾക്ക് മനസ്സിലാകുമെന്ന് കെ എസ് ശബരീനാഥൻ പറഞ്ഞു. വികസനവും എല്ലാം ഉണ്ടാകുന്ന പുതിയ രാഷ്ട്രീയത്തിലേക്ക് തിരുവനന്തപുരം എത്തുമെന്ന്‌ അദേഹം കൂട്ടിച്ചേർത്തു.

Previous Post Next Post