കഴക്കൂട്ടത്ത് ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലു വയസ്സായ കുട്ടിയെ മരിച്ചനിലയിൽ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വെസ്റ്റ് ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ ആണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിച്ച് കിടന്ന ശേഷം കുട്ടി ഉണർന്നില്ല എന്നാണ് ആശുപത്രി അധികൃതരോട് അമ്മ പറഞ്ഞത്. കുഞ്ഞിൻ്റെ കഴുത്തിൽ പാട് കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവം കൊലപാതകമെന്നാണ് സംശയം. കസ്റ്റഡിയിലെടുത്ത അമ്മയേയും സുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയും , സഹൃത്തും കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം
Deepak Toms
0
Tags
Top Stories