
ഇന്ത്യൻ മിഷണറി സൊസൈറ്റിയുടെ ദില്ലി പ്രൊഫിഡൻസിന്‍റെ കീഴിൽ പ്രർത്തിക്കുന്ന ഐ എം എസ് ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായ ഫാദർ പ്രശാന്തിന്റെ മരണ വാർത്ത നാടിനെയാകെ നൊമ്പരത്തിലാക്കുന്നു. നാടിന്‍റെ നാനാഭാഗത്ത് നിന്നും ജാതി മത ഭേദമന്യേ ആയിരങ്ങളാണ് ഐ എം എസ് ധ്യാന കേന്ദ്രത്തിലേക്ക് ഒഴുകിയെത്തുന്നത്. പ്രശാന്ത് അച്ചൻ മുൻകൈയെടുത്ത അഭിഷേകാഗ്നി ധ്യാനം നടക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഒരു കാലഘട്ടത്തിൽ വെറും ഒരു ചെറു ദേവാലയവും വൈദികർക്ക് പ്രാർഥന കേന്ദ്രമായാണ് ഇവിടം പ്രവർത്തിച്ചിരുന്നത്. പിന്നീട് ഫാദർ പ്രശാന്ത് വന്നതോടെയാണ് ഐ എം എസിൽ നിത്യാരാധന തുടങ്ങുന്നത്.
ധ്യാനഭവനൊപ്പം പുന്നപ്രയില്‍ 1988, 1999 കളില്‍ സ്ഥാപിച്ച മരിയധാം, മരിയഭവന്‍, മരിയാലയം പള്ളിത്തോട്ടിലെ മരിയ സദന്‍ എന്നീ നാല് അനാഥാലയങ്ങളും മാനസിക പരിമിതിയുള്ളവര്‍ക്കായി ഫാദർ പ്രശാന്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. 400 ഓളം മാനസിക പരിമിതിയുള്ളവരെ ഇവിടെ സംരക്ഷിക്കുന്നു. 1982 മുതല്‍ 89 വരെ ആദിവാസികളുടെ ഇടയിലെ പ്രേഷിതപ്രവര്‍ത്തനത്തിനു ശേഷമാണ് ആലപ്പുഴ ഐ എം എസ് ധ്യാനഭവന്റെ സുപ്പീരിയറായി സ്ഥാനമേല്‍ക്കുന്നത്.
പിന്നീട് ഡയറക്ടറുമായി. പ്ലാസിഡ് എന്ന പേരാണ് വ്രതവാഗ്ദാന സമയത്ത് ഫാ പ്രശാന്ത് സ്വീകരിച്ചത്. ഇതിന്റെ മലയാള അര്‍ഥമായ പ്രശാന്തം എന്നതില്‍ നിന്നാണ് ഫാദർ പ്രശാന്ത് എന്ന മലയാളം പേര് സ്വീകരിച്ചത്. ഐ എം എസ് ധ്യാന കേന്ദ്രത്തിത്തിൽ കേരളത്തിന്റെ നാനാഭാഗത്തു നിന്നു നൂറു കണക്കിനു വിശ്വാസികൾ എത്തിയതോടെ പറവൂർ എന്നപ്രദേശത്തിനും വികസന മുണ്ടായി.അടച്ചുപൂട്ടേണ്ട പല വ്യാപാര സ്ഥാപനങ്ങളും തഴച്ചുവളർന്നു. ഇതിനെല്ലാം കാരണക്കാരനായ പ്രശാന്ത് അച്ചൻ പെട്ടെന്ന് മരിച്ചതോടെ കഴിഞ്ഞ ദിവസം തുടങ്ങിയ അഭിഷേകാഗ്‌നി ധ്യാനവും നിർത്തി വെച്ചു. ഈ മാസം 23 നാണ് സംസ്കാര ചടങ്ങുകൾ നടക്കുക.