സ്കൂളിലെത്തി അധ്യാപികയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം: ഭര്‍ത്താവ് ഏറ്റുമാനൂര്‍ പോലീസിന്‍റെ പിടിയില്‍



ഏറ്റുമാനൂര്‍: വിവാഹ ബന്ധം വേര്‍പെടുത്താന്‍ പരാതി നല്‍കിയതിലുള്ള വിരോധം മൂലം യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഭര്‍ത്താവ് പിടിയില്‍.മണർക്കാട്, വിജയപുരം മോസ്ക്കോ ഭാഗം മുരിങ്ങോത്ത് പറമ്പിൽ കൊച്ചുമോന്‍ എം.എം.(45) എന്നയാളാണ് ഏറ്റുമാനൂര്‍ പോലീസിന്‍റെ പിടിയിലായത്.

ഇന്നലെ യുവതി ജോലി ചെയ്യുന്ന പേരൂര്‍ സൗത്ത് ഗവ എല്‍പി സ്കൂളിലെ ഓഫീസ് മുറിയില്‍ എത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന കറികത്തി ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ട്.പ്രതിക്കെതിരെ മണര്‍കാട് പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്, കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.
أحدث أقدم