സൗദിയിലുടനീളം കനത്ത മഴ; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...





റിയാദ്:  സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ഈ ആഴ്ച അവസാനിക്കുന്നതുവരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിയാദ് നഗരത്തിന് കിഴക്ക് വാദി അൽതൂഖി റോഡിൽ ഒട്ടകങ്ങളുമായി പോവുകയായിരുന്ന ലോറി ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട് മറിഞ്ഞു.



കനത്ത മഴയ്ക്ക് പിന്നാലെയാണ് താഴ്വരയിൽ മലവെള്ളപ്പാച്ചിലുണ്ടായത്. മറിഞ്ഞ ലോറിയിൽ നിന്ന് ഒട്ടകങ്ങൾ താഴ്വരയിലേക്ക് പതിച്ചു. ലോറിയിൽ കൊണ്ടുപോകുന്നതിനിടെ കയറുകൾ ഉപയോഗിച്ച് ബന്ധിച്ചിരുന്നതിനാൽ അപകടത്തിനു ശേഷം ഒട്ടകങ്ങൾക്ക് ചലിക്കാനോ മറിഞ്ഞ ലോറിയിൽ നിന്ന് ദൂരെക്ക് മാറാനോ സാധിച്ചില്ല.

വിഡിയോ സമൂഹ മാധ്യമത്തിലൂടെ പുറത്തുവന്നു. ദമാം അടക്കം കിഴക്കൻ പ്രവിശ്യയിൽ ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിലും കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Previous Post Next Post