പ്രിൻസിപ്പലിന്റെ വീട്ടിൽ മോഷണത്തിന് ശ്രമിച്ച ​ദമ്പതികൾ അറസ്റ്റിൽ


റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ മോഷണത്തിന് ശ്രമിച്ച ​ദമ്പതികൾ അറസ്റ്റിൽ.  മം​ഗളൂരു പുത്തൂരിലാണ് സംഭവം. 84കാരനായ എ.വി. നാരായണയുടെ വീട്ടിൽ അർദ്ധരാത്രി മോഷണം നടത്താൻ ശ്രമിച്ച കേസിൽ കാർത്തിക് റാവു (31), ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെ പുത്തൂർ കസബ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ ദമ്പതികൾ ഉപയോഗിച്ചതായി പറയപ്പെടുന്ന മോട്ടോർ സൈക്കിളും അധികൃതർ പിടിച്ചെടുത്തു. ഡിസംബർ 17 ന് അർദ്ധരാത്രിയിൽ ഹെൽമെറ്റ് ധരിച്ച് മുഖം മറച്ച രണ്ട് അജ്ഞാതർ പിൻവാതിലിലൂടെ തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയെന്ന് പരാതിക്കാരൻ പറഞ്ഞു. 

 അവർ തന്നെയും എന്റെ ഭാര്യയെയും ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നും , പിടിവലിക്കിടെ ഭാര്യക്ക് പരിക്കേറ്റുവെന്നും ഇദ്ദേഹം പറഞ്ഞു. ബഹളം കേട്ട് ഭയന്ന അക്രമികൾ പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ടു. സാധനങ്ങളൊന്നും മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അന്വേഷണത്തിൽ പ്രതികൾ പുത്തൂർ മുദുരുവിൽ താമസിക്കുന്ന കാർത്തിക് റാവുവും , ഭാര്യ സ്വാതി റാവുവും ആണെന്ന് കണ്ടെത്തി. കാർത്തിക് റാവു പുരോഹിത സഹായിയായി ജോലി ചെയ്തിരുന്നതായും അധികൃതർ കണ്ടെത്തി. ദമ്പതികൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

Previous Post Next Post