എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എസ്എച്ച്ഒ



എറണാകുളം: എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എസ്എച്ച്ഒ. 2024ല്‍ നടന്ന മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സിഐയായിരുന്ന പ്രതാപ ചന്ദ്രനാണ് അടിച്ചത്. യുവതി ഹൈക്കോടതിയെ സമീപിച്ചത് പ്രകാരമാണ് ഇപ്പോൾ ദൃശ്യം പുറത്തുവിട്ടത്.

എസ്ഐ യുവതിയുടെ നെഞ്ചില്‍ പിടിച്ച് തളളുകയും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്ത്രീയും ഭര്‍ത്താവും ആക്രമിച്ചു എന്നായിരുന്നു പൊലീസ് വാദം. യുവതിയുടെ ഭർത്താവ് ബെൻ ജോ നടത്തുന്ന ഹോട്ടലിൽ നടന്ന അടിപിടിയെ തുടർന്നാണ്‌ കസ്റ്റഡിയിൽ എടുക്കുന്നത്. ഇതിന്പ പിന്നാലെയാണ്‌ യുവതി സ്റ്റേഷനിലെത്തിയത്. സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

أحدث أقدم