തിരുവനന്തപുരത്ത് ബിജെപിയുടെ വിജയാഹ്ലാദം….മേയർ ആരെന്നോ…






തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലാണ് കോർപറേഷനിലെ വിജയിച്ച സ്ഥാനാർത്ഥികളുമായി നഗരം ചുറ്റിയത്. സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ നിന്ന് നഗര മേഖലകളിലേക്കാണ് റാലി നടത്തിയത്. മേയർ ആരാകുമെന്നതിൽ ഉടൻ തീരുമാനം ഉണ്ടാകും. മുൻ ജില്ലാ അധ്യക്ഷൻ വി വി രാജേഷിനാണ് മുൻഗണന. ആർ ശ്രീലേഖക്കും സാധ്യതയുണ്ട്.

‘വലിയ സന്തോഷത്തിലാണ് ഞങ്ങൾ. 50 സീറ്റ് ഇവിടുത്തെ ജനത തന്നിരിക്കുകയാണ്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്രയും സീറ്റ് തന്നത്. തിരുവനന്തപുരം നഗരം എങ്ങനെയാണ് ഭരിക്കേണ്ടത് എന്ന് ഞങ്ങൾ കാണിച്ചു നൽകും. തിരുവനന്തപുരം നഗരത്തെ അടിമുടി മാറ്റും’ ആശാനാഥ് പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിലെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചു. പ്രധാനമന്ത്രി ഉടൻ തിരുവനന്തപുരത്ത് എത്തും.
Previous Post Next Post