ശബരിമല പാതയില്‍ പെരുനാടിനും വടശ്ശേരിക്കരയ്ക്കും ഇടയില്‍ ചെമ്പോണ്‍ എന്ന സ്ഥലത്ത് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്ന തീര്‍ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. വളവുതിരിഞ്ഞു വരവെ നിയന്ത്രണം നഷ്ടമായി ബസ് റോഡിലേക്ക് മറിയുകയായിരുന്നു.
നാലുപേര്‍ക്കാണ് സാരമായി പരിക്കേറ്റത്. അപകടത്തില്‍ ഒരാളുടെ കാല്‍ അറ്റുപോയതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.