
മാവേലിക്കര : കോട്ടത്തോടിന്റെ സ്ലാബ് ഇല്ലാത്ത ഭാഗത്ത് സൈക്കിൾ യാത്രികൻ തോട്ടിലേക്കു വീണു മരിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം മിൽമാ സ്റ്റോറിന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിലാണ് അപകടം നടന്നത്. തഴക്കര പടിഞ്ഞാറെ കുഴിപ്പറമ്പിൽ വാസുവിന്റെ മകൻ സുരേഷ് കുമാർ (62) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8..45 ഓടെയാണ് മൃതദേഹം തോട്ടിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മേശരി പണിക്കാരനായ സുരേഷ് കുമാർ പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് അപകടം സംഭവിച്ചത് എന്നാണ് കരുതുന്നത്. രാത്രി 10 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത് എന്ന് കരുതുന്നു. അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലം കൂടിയായതിനാൽ കോട്ടതോടിന്റെ ഈ ഭാഗത്തേക്ക് രാത്രികാലത്ത് അധികം ആളുകൾ എത്താറില്ല. റോഡിനോട് ചേർന്നുള്ള ഈ ഭാഗത്ത് തോടിന് മേൽമൂടി ഇല്ലാതെ കിടക്കുകയാണ്.