കാൽനടയാത്രക്കാർക്കും സൈക്കിളുകൾക്കും വേണ്ടിയുള്ള നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ലൈസൻസ് സ്വപ്നം കാണേണ്ട; ഡ്രൈവിംഗ് പഠനത്തിൽ മാറ്റങ്ങൾ….


കാൽനടയാത്രക്കാരുടെയും സൈക്കിൾ യാത്രികരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പാഠങ്ങൾ ഡ്രൈവിംഗ് പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് (MVD) തയ്യാറെടുക്കുന്നു. ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത ഡ്രൈവിംഗ് സ്കൂളുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് MVD ലക്ഷ്യമിടുന്നത്.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയത്ത് കാൽനടയാത്രക്കാരുടെ സുരക്ഷ പരിഗണിക്കാത്തവർക്ക് ലൈസൻസ് ലഭിക്കില്ല.

പഠനത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന പാഠങ്ങൾ:

ആളുകൾ റോഡ് മുറിച്ചുകടക്കുമ്പോൾ സീബ്രാ ലൈനിന് മൂന്ന് മീറ്റർ മുൻപുള്ള വെള്ള വരയ്ക്ക് അപ്പുറം വാഹനം നിർത്തുക. റോഡരികിലൂടെ നടന്നുപോകുന്നവർക്കും സൈക്കിളുകളിൽ സഞ്ചരിക്കുന്നവർക്കും ഒരു ഭീഷണിയാകാത്ത വിധത്തിൽ വാഹനം ഓടിക്കുക. വാഹനം പാർക്ക് ചെയ്യുമ്പോൾ സീബ്രാ ലൈനിലേക്ക് കയറ്റി നിർത്താതിരിക്കുക.

കാൽനടയാത്രക്കാരെ പരിഗണിക്കാതെ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിന്റെ തുടർച്ചയായാണ് ഡ്രൈവിംഗ് പഠന സമയത്ത് ഈ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്നത്.

Previous Post Next Post