കായംകുളത്ത് ബോഡി ബിൽഡർ യുവാവ് വാഹനപകടത്തിൽ മരിച്ചു…

        

കായംകുളം- ഒന്നാംകുറ്റി പ്രതീക്ഷഭവൻ, ഓൾഡ് ഏജ് ഹോം ഡയറക്ടർ മധുപോളിന്റെയും അനിതയുടെയും മകൻ രാഹുൽ (26) ആണ് മരിച്ചത്. ക്രിസ്തുമസ് ദിവസം രാത്രി 8.30ന് കായംകുളം പെരിങ്ങാല റെയിൽവേ അടിപ്പാതക്ക് കിഴക്ക് ഭാഗത്തുവച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് കരീലകുളങ്ങര എൽമെക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്. രാഹുൽ എം.എസ്.എം.ഹയർ സെക്കണ്ടറി സ്കൂൾ പഠനത്തിന് ശേഷം ബോഡി ബിൽഡിംഗ്‌ ട്രെയിനറായി പ്രവർത്തിച്ചു വരുകയായിരുന്നു. സഹോദരൻ അഭിഷേക് ഹോട്ടൽ മാനേജ് മെന്റ് വിദ്യാർത്ഥിയാണ്. സംസ്കാരം പിന്നീട് പ്രതീക്ഷഭവനിൽ നടക്കും.
أحدث أقدم