സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി



തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി കോൺഗ്രസ് കൗൺസിലറുടെ വിമർശനം. ക്രൈസ്തവർക്കെതിരായ ആക്രമങ്ങളെ സംബന്ധിച്ചാണ് കോൺഗ്രസ് കൗൺസിലർ ബൈജു വർഗീസ് പരാമർശിച്ചത്. ക്രിസ്തുവിനെക്കാൾ വലിയ സഹനമാണ് ഉത്തരേന്ത്യൻ ജനങ്ങൾ അനുഭവിക്കുന്നതെന്ന് ബൈജു വർഗീസ് വേദിയിൽ പറഞ്ഞു. ഇതിന് തൊട്ടു പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കയ്യോടെ മറുപടി നൽകി. ഉത്തരേന്ത്യയിൽ നാടകം കാട്ടിക്കൂട്ടന്നവർ ആരൊക്കെയാണെന്ന് കോൺഗ്രസുകാരോട് ചോദിക്കൂവെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. രാഷ്ട്രീയത്തിന് വേണ്ടിയുള്ള വക്ര പ്രവർത്തനങ്ങളാണ് ഇത് എന്നും സുരേഷ് ഗോപി വിമർശിച്ചു. തൃശൂരിലെ റസിഡന്റ്സ് അസ്സോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലായിരുന്നു വിമർശനവും മറുപടിയും. വേദിയിലുണ്ടായിരുന്ന ദേവനും സുരേഷ് ഗോപിയെ പിന്തുണച്ചു.
أحدث أقدم