കോട്ടയത്ത് ഇന്നലെ രാത്രിയിൽ കാണാതായ വൃദ്ധനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടത്തി.


കോട്ടയം: കാണാതായ വൃദ്ധനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മനം തൊണ്ടമ്പ്രാൽ പറപ്പള്ളിൽ എബ്രഹാം (രാജു 75) ആണ് തൊണ്ടമ്പ്രാലിന് സമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽ നടിപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇദ്ദേഹത്തെ ഇന്നലെ രാത്രിയിലാണ് കാണാതായത്.
അപ്പോൾ മുതൽ തിരച്ചിൽ നടക്കുകയായിരുന്നു.

തിരച്ചിൽ തുടരുന്നതിനിടെയാണ് ഇദ്ദേഹത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ:ലീലാമ്മ. മക്കൾ: ലിജു, ഷിജു.
Previous Post Next Post