ഇടുക്കിയില്‍ വീടിന് തീപിടിച്ചു, ഒരാള്‍ വെന്തുമരിച്ചു, മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം




തൊടുപുഴ: ഇടുക്കി വെള്ളത്തൂവലില്‍ വീടിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. വെള്ളത്തൂവല്‍ സ്വദേശി വിക്രമന്റെ വീടിനാണ് തീ പിടിച്ചത്. തീപിടുത്തത്തില്‍ മരിച്ചത് ആരെന്ന് വ്യക്തമല്ല. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്.  

ഇന്നലെ രാത്രിയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷസേന എത്തിയാണ് തീ അണച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണെന്ന് പൊലീസ് അറിയിച്ചു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ആളെ തിരിച്ചറിയാന്‍ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി.
أحدث أقدم