
ഹരിത ഗതാഗതത്തിന് പ്രോത്സാഹനം നൽകിക്കൊണ്ട്, സംസ്ഥാനത്തെ പ്രധാന ഹൈവേകളിലെല്ലാം ഇലക്ട്രിക് വാഹനങ്ങൾക്ക് പൂർണ്ണമായും ടോൾ ഒഴിവാക്കാനുള്ള തീരുമാനം അടുത്ത എട്ട് ദിവസത്തിനകം നടപ്പാക്കാൻ മഹാരാഷ്ട്ര സർക്കാരിന് നിർദ്ദേശം. ടോൾ ഒഴിവാക്കാനുള്ള ഔദ്യോഗിക നയം നിലവിലുണ്ടായിട്ടും തങ്ങൾക്ക് ടോൾ ഈടാക്കുന്നുവെന്ന ഇ വി ഉടമകളുടെ പരാതികൾ വർദ്ധിച്ചതിനെ തുടർന്നാണ് ഈ നടപടി. നാഗ്പൂരിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ സ്പീക്കർ രാഹുൽ നർവേക്കറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉടൻ തന്നെ ഇത് പാലിക്കണമെന്നും, ഇ വി ഉപയോക്താക്കളിൽ നിന്ന് തെറ്റായി പിരിച്ച ടോൾ തുക തിരികെ നൽകണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു. നയം പ്രാബല്യത്തിൽ വന്നതിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന ടോൾ പിരിവിനെ നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച സ്പീക്കർ, നിർവ്വഹണത്തിലെ വീഴ്ചകൾ ഉടൻ തിരുത്തണമെന്ന് ഊന്നിപ്പറഞ്ഞു