ബിരുദമുണ്ടോ?, എസ്‌ബി‌ഐയിൽ അപേക്ഷിക്കാം…


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിവർഷം 44 ലക്ഷം വരെ ശമ്പളം (സിടിസി) ലഭിക്കുന്ന തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ sbi.co.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മൂന്ന് തസ്തികകളിലായി 996 ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

അഖിലേന്ത്യാ അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വി പി വെൽത്ത്(എസ് ആർ എം) എവിപി വെൽത്ത് (ആർ എം) കസ്റ്റമർ റിലേഷനഷിപ്പ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

അപേക്ഷാ ഫീസ്

പൊതുവിഭാഗം, ഇ ഡബ്ല്യു എസ്, ഒബിസി വിഭാഗം ഉദ്യോഗാർത്ഥികൾക്ക് 750രൂപ അപേക്ഷാ ഫീസായി ഓൺലൈനായി ഒടുക്കണം.

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മറ്റ് അംഗീകൃത ഓപ്ഷനുകൾ ഉപയോഗിച്ച് ഓൺലൈനായി പണമടയ്ക്കാം.

എസ് സി, എസ് ടി, പിഡബ്ല്യുബിഡി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല

أحدث أقدم