രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പുതിയ വെളിപ്പെടുത്തലുകൾ.. ചെന്നിത്തല പ്രതികരിക്കുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റശ്രമം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ രമേശ്‌ ചെന്നിത്തലയുടെ പ്രതികരണം എടുക്കുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം. കോൺഗ്രസ്‌ പ്രവർത്തകരാണ് കയ്യേറ്റത്തിന് ശ്രമിച്ചത്. പാലക്കാട്‌ കുത്തന്നൂരിൽ ആണ്‌ സംഭവം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് രമേശ് ചെന്നിത്തല മറുപടി നൽകുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ പ്രകോപിതരായത്.

ശബരിമല സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിക്കൂ എന്നു പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവർത്തകർ ചെന്നിത്തലയെ വളഞ്ഞത്. ഇടപെടരുത്, താൻ മറുപടി പറയുകയാണ് എന്നു ചെന്നിത്തല പറഞ്ഞിട്ടും കോണ്‍ഗ്രസ് പ്രവർത്തകർ പിന്മാറിയില്ല. ചെന്നിത്തല പ്രതികരണത്തിന് ശേഷം പോയിട്ടും കോണ്‍ഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകരോട് തട്ടിക്കയറുന്നത് തുടർന്നു

أحدث أقدم