അവളുടെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വില! ഇതെന്ത് രാജ്യമാണ്?


നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയ്ക്ക് പിന്നാലെ രൂക്ഷ വിമർശനവുമായി പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പെണ്ണിൻറെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വിലയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. ഇതെന്ത് രാജ്യമാണെന്ന് തോന്നിപോകുന്നു. നിയമത്തിന് മുന്നിൽ ഇത് ചെയ്തവരെല്ലാവരും നിഷ്കളങ്കരും അവൾ വലിയ കുറ്റക്കാരിയുമെന്ന പോലെയായെന്നും ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചു. കുട്ടികളോട് കുറുമ്പ് കാണിക്കരുതെന്ന് പറഞ്ഞ് ശാസിക്കുന്നത് പോലെയാണ് വിധി കേട്ടിട്ട് തോന്നുന്നതെന്നും ഭാ​ഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. ആറ് മണി കഴിഞ്ഞാൽ പെൺകുട്ടികൾ എല്ലാം വീട്ടിൽ ഇരുന്നോള്ളൂ, കുറ്റക്കാർക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയെ ലഭിക്കൂ എന്ന തെറ്റായ സന്ദേശമാണ് വിധി നൽകുന്നത്. ശിക്ഷാവിധിയിൽ പൂർണനിരാശയാണെന്നും ഭാ​ഗ്യലക്ഷ്മി വ്യക്തമാക്കി

أحدث أقدم