കോട്ടയം: അയ്മനത്ത് സൈക്കിൾ യാത്രക്കാരനായ വയോധികൻ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. അയ്മനം കാവിൽകുന്നുമ്പുറം ഷാജി(55)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അയ്മനം അലക്കുകടവിലൂടെ സൈക്കിളിൽ വരികയായിരുന്നു ഷാജി. ഈ സമയത്ത് നിയന്ത്രണം നഷ്ടമായ സൈക്കിളിൽ നിന്നും ഷാജി സമീപത്തെ തോട്ടിലേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പാടത്തിനു സമീപത്ത് സൈക്കിൾ കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് തോട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.