ലൈംഗിക പീഡനം; രണ്ടാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം





തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. ലൈംഗിക പീഡന ആരോപണത്തില്‍ രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. നിലവില്‍ ഒളിവില്‍ കഴിയുന്ന രാഹുലിന് രണ്ട് കേസുകളിലും ഇതോടെ അറസ്റ്റില്‍നിന്ന് പരിരരക്ഷ ലഭിച്ചു. രണ്ടാഴ്ചയോളമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ ഇതോടെ പുറത്തുവന്നേക്കും.

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് രണ്ടാം കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളത്. ആദ്യ കേസില്‍ രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യത്തില്‍ ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ അന്തിമ വിധി വരുന്നത് വരെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.    മുഖ്യമന്ത്രിക്ക് യുവതി നേരിട്ട് നല്‍കിയ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തിന് പുറത്തുള്ള മറ്റൊരു സ്ത്രീ നല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയ പരാതിയിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസ് നേതൃത്വം പരാതി പോലീസിന് കൈമാറുകയായിരുന്നു.
أحدث أقدم