ഇനി തൊഴിലുറപ്പ് പദ്ധതിയല്ല, പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന; പേര് മാറ്റാനുള്ള ബില്ലിന് കേന്ദ്രമന്ത്രിയുടെ അംഗീകാരം...





ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന എന്ന പേരിലേക്കാണ് പദ്ധതിയെ മാറ്റുന്നത്.    100 തൊഴില്‍ദിനങ്ങളുണ്ടായിരുന്നത് 125 ദിവസമാക്കി വര്‍ധിപ്പിക്കുന്നതും പുതിയ ബില്ലിലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 2005-ല്‍ യുപിഎ സര്‍ക്കാരാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്.

എംജിഎന്‍ആര്‍ഇജിഎ എന്നും എന്‍ആര്‍ഇജിഎ എന്നും ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന തൊഴിലുറപ്പ് പദ്ധതിയുടെ പേര് നിലവില്‍ ഇംഗ്ലീഷിലായിരുന്നു. അത് ഹിന്ദിയിലേക്ക് മാറ്റിക്കൊണ്ടാണ് സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവരുന്നത്.   പദ്ധതിക്കുകീഴില്‍ തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും നിരന്തരം ആവശ്യപ്പെടുന്നതാണ്. പുതിയ ബില്‍ ഈ സമ്മേളനകാലത്തു സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.
أحدث أقدم