വോട്ട് ചെയ്യാനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ കോഴിയുടെ സ്റ്റിക്കർ പതിച്ച് സിപിഎം പ്രതിഷേധം


വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ലൈംഗികാതിക്രമ കേസുകളിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്. 15 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന രാഹുൽ കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെത്തിയാണ് വോട്ട് ചെയ്തത്. രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയേക്കുമെന്ന സൂചന രാവിലെ മുതൽ ശക്തമായിരുന്നു. ഒടുവിൽ വോട്ടെടുപ്പിൻറെ അവസാന ഘട്ടത്തിലാണ് പാലക്കാട് എംഎൽഎ വോട്ട് ചെയ്യാനെത്തിയത്. എംഎൽഎ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിന് മുന്നിൽ സിപിഎം, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.

Previous Post Next Post