കോട്ടയത്ത് അഞ്ചുവയസ്സുകാരന്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണു: കയറിൽ തൂങ്ങികിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.



കോട്ടയം: കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

കോട്ടയം പൂവത്തുംമൂട് വെട്ടിമറ്റത്തില്‍ വീട്ടില്‍ ദേവദത്താണ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍വീണത്.

എന്നാല്‍, അഞ്ചുവയസ്സുകാരന്‍ കിണറ്റിലെ കയറില്‍ പിടിച്ചുകിടന്നു. തുടര്‍ന്ന് നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

കൈവരിയില്ലാത്തെ കിണറിന്റെ സമീപത്ത് കളിക്കുന്നതിനിടെ കാല്‍വഴുതിയാണ് കുട്ടി കിണറ്റില്‍വീണത്.
Previous Post Next Post