സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു…


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു. 69 വയസ്സായിരുന്നു. ഭരതൻ, പി.ജി. വിശ്വംഭരൻ തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായാണ് തുടക്കം. അമരം അടക്കമുള്ള ഭരതൻ സിനിമകളിൽ സഹസംവിധായകനായിരുന്നു.

പുരസ്‌കാരം ഉൾപ്പടെ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഏതാനും സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗമായിരുന്നു.

Previous Post Next Post