വിജയലഹരിയിൽ മതിമറന്നെത്തി, എൽഡിഎഫ് പ്രവർത്തകരുടെ വീടിന് നേരെ എസ്ഡിപിഐ അക്രമം, അമ്പലപ്പുഴ സ്ഥാനാർത്ഥിയുടെ മകൾക്ക്…


അമ്പലപ്പുഴ: വിജയലഹരിയിൽ മതിമറന്നെത്തിയ എസ് ഡി പി ഐ പ്രവർത്തകർ എൽ ഡി എഫ് പ്രവർത്തകരുടെ വീട് ആക്രമിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ബീമ സനീഷിന്റെ മകൾ ആമിനയ്ക്കാണ് (21) പരിക്കേറ്റത്.

എസ് ഡി പി ഐ സ്ഥാനാർത്ഥിയായി വിജയിച്ച ഷെമീർ ഉൾപ്പെടെ 30 ഓളം പ്രവർത്തകർ വീട്ടിലേക്ക് പടക്കമെറിയുകയായിരുന്നുവെന്ന് ബീമ പറയുന്നു. വീടിന് മുന്നിൽ നിന്ന മകൾ ആമിന (21), ഭർതൃ പിതാവിന്റെ ഉമ്മ ഷെരീഫ ബീവി (81)എന്നിവർ ഭയന്ന് വീടിനുള്ളിൽ കയറി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ, സിപിഎം വണ്ടാനം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ സനീഷ് വിഷയം ചോദ്യം ചെയ്തതോടെ എസ്ഡിപിഐക്കാർ സനീഷിനെയും മകളെയും ആക്രമിക്കുകയും പിന്നീട് വീടിനുനേർക്ക് കല്ലെറിയുകയുമായിരുന്നു.

Previous Post Next Post