കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏഴു കിലോ കഞ്ചാവുമായി മണിമല സ്വദേശി പിടിയിൽ


കോട്ടയം : റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കഞ്ചാവുമായി ഒരാൾ പിടിയിൽ. മണിമല വെള്ളാവൂർ സ്വദേശി നേരിയത്തറ  പൈസ് ജേക്കബ് (50) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 7  കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു. വിപണിയിൽ ഇതിന് എട്ടു ലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും ഇന്ന് രാവിലെ ഇയാൾ പിടിയിലാകുന്നത്. ഒഡീഷയിൽ നിന്ന് കഞ്ചാവുമായി ചെന്നൈ ട്രിവാൻഡ്രം മെയിലിൽ കോട്ടയത്ത് വന്നിറങ്ങിയ ഇയാളെ  കോട്ടയം എസ് പിയുടെ സ്‌പെഷ്യൽ സ്‌കോഡ് അംഗങ്ങൾ പിടികൂടുകയായിരുന്നു

أحدث أقدم