രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി പാലക്കാട് ഡിവൈഎഫ്ഐ. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് സന്ദീപ് വാര്യർയ്ക്കെതിരെ പരാതി നൽകിയത്. ജില്ലാ സെക്രട്ടറി കെസി റിയാസുദ്ദീനാണ് പരാതി നൽകിയത്. അതിജീവിത നൽകിയ പരാതിയിൽ ഇന്നലെ സന്ദീപ് വാര്യരുൾപ്പെടെ നാലുപേരെ കേസിൽ പ്രതിയാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യഹർജി നൽകിയതായാണ് വിവരം.