സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍… മത്സരിക്കാൻ ഇറങ്ങുന്നത്….


അടുത്ത നിയസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ നേമത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്. കേരളത്തിന് അനുവദിക്കുന്ന എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന നിയമസഭാ മണ്ഡലമാണ് നേമം.

അന്ന് സിറ്റിങ് എംഎല്‍എയായ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലാണ് വിജയം നേടിയത്. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ അന്നത്തെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചെങ്കിലും വി ശിവന്‍കുട്ടിയിലൂടെ എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു.

أحدث أقدم