അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തായി അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നു. സഞ്ചാരികൾ പുഴയിൽ കുടുങ്ങി.



(ഫയൽ ചിത്രം ) 

ചാലക്കുടി പുഴയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തായി അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നു. സഞ്ചാരികൾ പുഴയിൽ കുടുങ്ങി. ഇവരെ നാട്ടുകാർ ചേർന്ന് രക്ഷിച്ച് കരക്ക് കയറ്റി. പെരിങ്ങൽകുത്ത് ഡാമിൽ നിന്നാണ് അതിരപ്പിള്ളിയിലേക്ക് വെള്ളം എത്തുന്നത്. ഡാമിൽ നിന്ന് മുന്നറിയിപ്പില്ലാതെ അധികജലം പുഴയിലേക്ക് ഒഴുക്കുന്നത് പതിവില്ല. ജില്ലാ ഭരണകൂടം ഡാമിൽ നിന്ന് അധിക ജലം ഒഴുകാൻ നിർദ്ദേശം നൽകിയിരുന്നില്ല. ഡാമിന്റെ വാൽവുകളൊന്നും തുറന്നിട്ടില്ലെന്ന് ഡാം എഞ്ചിനീയറും വ്യക്തമാക്കി. രാവിലെ 9 മണിയോടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് നിർത്തിയിരുന്നുവെന്ന് കെഎസ്ഇബിയും വ്യക്തമാക്കി. ഇതോടെ എങ്ങനെ ജലനിരപ്പ് ഉയർന്നുവെന്നതിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഇത് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


Previous Post Next Post