
കാസര്‍കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പ്രജ്വല്‍ (14) ആണ് മരിച്ചത്. കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബെള്ളൂര്‍ നെട്ടണിഗെ കുഞ്ചത്തൊട്ടി സ്വദേശികളായ ജയകര-അനിത ദമ്പതികളുടെ മകനാണ് പ്രജ്വല്‍. ഉച്ച കഴിഞ്ഞായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പ്രജ്വല്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം. കിടപ്പുമുറിയിലെ കൊളുത്തില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അമ്മ അനിത മകളെ സ്കൂളിൽ നിന്ന് വിളിക്കുന്നതിനായി പോയിരുന്നു.