​വിമാനത്തിൽ മാത്രമല്ല ട്രെയിനിലും ഇനിയും ലഗേജ് പരിധി


ട്രെയിൻ യാത്രക്കാർക്ക് നിശ്ചയിച്ചിട്ടുള്ള സൗജന്യ പരിധിക്ക് കൂടുതലായി ലഗേജ് കൊണ്ടുപോകുന്നതിന്  പ്രത്യേക ചാർജ് നൽകേണ്ടതുണ്ടെന്ന് ഓർമിപ്പിച്ച് റെയിൽവേ മന്ത്രാലയം.  ലോക്സഭയിൽ രേഖാമൂലമുള്ള മറുപടിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇതുസംബന്ധിച്ച് വിശദാംശങ്ങൾ പങ്കുവെച്ചു. ട്രെയിൻ യാത്രക്കാർക്കുള്ള ലഗേജ് നിയമങ്ങളും പരിധികളും അദ്ദേഹം വിശദീകരിച്ചു.  വിമാനത്താവളങ്ങളിലെ നിയമങ്ങൾക്ക് സമാനമായി, ഇന്ത്യൻ റെയിൽവേ ഇതിനകം തന്നെ ക്ലാസ് തിരിച്ചുള്ള ലഗേജ് ചട്ടങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സെക്കൻഡ് ക്ലാസിൽ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് 35 കിലോഗ്രാം ലഗേജ് സൗജന്യമായി കൊണ്ടുപോകാം, കൂടാതെ 70 കിലോഗ്രാം വരെ ചാർജ് ഈടാക്കി കൊണ്ടുപോകാം , സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 40 കിലോഗ്രാം സൗജന്യ പരിധിയും 80 കിലോഗ്രാം പരമാവധി അനുവദനീയമായ പരിധിയുമുണ്ട് , എസി 3 ടയർ അല്ലെങ്കിൽ ചെയർ കാറിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് 40 കിലോഗ്രാം സൗജന്യ പരിധി അനുവദിച്ചിട്ടുണ്ട്. പരമാവധി 40 കിലോഗ്രാം മാത്രമേ ഈ ക്ലാസുകളിൽ  അനുവദിക്കുകയുള്ളൂ,  എസി ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് 70 കിലോഗ്രാം സൗജന്യമായി കൊണ്ടുപോകാം, കൂടാതെ 150 കിലോഗ്രാം വരെ ചാർജ് ഈടാക്കിയും കൊണ്ടുപോകാം, കൂടാതെ കൊണ്ടുപോകുന്ന പെട്ടികൾക്കും സ്യൂട്ട് കെയ്‌സിനും മറ്റും അളവും നിശ്ചയിച്ചിട്ടുണ്ട് മന്ത്രി പറയുന്നു. 

أحدث أقدم