കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങിത്താഴ്ന്നു… പതിമൂന്ന് വയസുകാരന് ദാരുണാന്ത്യം


പട്ടാമ്പിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ആമയൂരിലാണ് സംഭവം. വരിക്കോട്ടിൽ സിദ്ദിഖിന്റെ മകൻ പതിമൂന്നുവയസുകാരൻ അജ്മലാണ് മരിച്ചത്. വൈകുന്നേരം കിഴക്കേക്കര മാങ്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊപ്പം ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അജ്മൽ.

Previous Post Next Post