
മോഷണക്കേസ് പ്രതി പുന്നപ്ര പോലീസിൻ്റെ പിടിയിൽ. കൊല്ലം ഇരവിപുരം വടക്കേവിള പുതുവിള വീട്ടിൽ നജുമുദ്ദീൻ (53) ആണ് പൊലീസിൻ്റെ പിടിയിലായത്. ഒക്ടോബർ 28 ന് പുലർച്ചെ 2ന് പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിലെ ഒരു വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് വീടിനുള്ളിൽ അതിക്രമിച്ച് കയറി, വീടിന്റെ താഴത്തെ കിടപ്പ് മുറിയിലെ അലമാര കുത്തി തുറന്ന് ഉള്ളിൽ സൂക്ഷിച്ചിരുന്ന 10 ഗ്രാം തൂക്കമുള്ള സ്വർണ്ണ മാലയും, 1 ഗ്രാം തൂക്കമുള്ള സ്വർണ്ണ തകിടും മോഷണം നടത്തിയ കേസിലാണ് ഇയാൾ പോലീസ് പിടിയിലായത്. പുന്നപ്ര പോലീസ് മുന്ന് മാസത്തോളമായി വിവിധ സാങ്കേതിക വിവരങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പഴയന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള ലൊക്കേഷനിൽ നിന്നും നജുമുദ്ദീനെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. പുന്നപ്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഞജുദാസിന്റെ നേതൃത്വത്തിൽ , സബ്ബ് ഇൻസ്പെക്ടർ രതീഷ് . പി , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മാഹീൻ, അബൂബക്കർ സിദ്ദീഖ് ബിനുകുമാർ, രതീഷ്, ദബിൻഷ എന്നിവരാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി, അന്തിക്കാട് ,കോട്ടയം വെസ്റ്റ് ,പഴയന്നൂർ , കരുനാഗപ്പള്ളി , ഇരവിപുരം ശൂരനാട് ,വീയപുരം ,കുറത്തികാട് ,കായംകുളം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നജുമുദ്ദീനെതിരെ മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.