ഗാനം അംഗീകരിക്കാൻ കഴിയില്ല, ഭക്തർക്ക് വേദനയുണ്ടാക്കി ; ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി




തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ വൈറലായ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രചാരണ ഗാനത്തിനെതിരെ പരാതി.തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നൽകിയത്. അയ്യപ്പഭക്തിഗാനത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നാണ് പരാതി.

പാരഡി ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി. ‘പോറ്റിയെ കേറ്റിയെ’ എന്ന് തുടങ്ങുന്ന ഗാനം അംഗീകരിക്കാൻ കഴിയില്ല. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഗാനം പ്രചരിപ്പിക്കുന്നു. ഭക്തരുടെ വിശ്വാസത്തെ ഇത് ചോദ്യം ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു.തദ്ദേശ തെരഞ്ഞെടുപ്പിലുടനീളം യുഡിഎഫ് ഈ ഗാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. അതേസമയം സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പാർലമെന്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിലും ഈ ഗാനം എംപിമാർ ആലപിച്ചിരുന്നു.
أحدث أقدم