നെയ്യാറ്റിന്‍കര തിരുപുറത്ത് പ്രചാരണ വാഹനം നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് തിരുപുറം ഡിവിഷനില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥി മോഹന്‍ദാസിന്റെ പ്രാരണ വാഹനമാണ് കുളത്തില്‍ വീണത്.
ഡ്രൈവറായ ജസ്റ്റിന്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ജസ്റ്റിനെ പരിക്കുകളോടെ പുറത്തെത്തിച്ചു. വാഹനം പൂര്‍ണമായും വെള്ളത്തില്‍ താഴ്ന്നിരുന്നു.