
രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം കത്തി നില്‍ക്കെ മറ്റൊരു പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടി വരുമെന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് സജന ബി സാജന്‍ വ്യക്തമാക്കി. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്. ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണണമെന്നും അവര്‍ പറഞ്ഞു. നേരത്തെയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സജന രംഗത്തെത്തിയിരുന്നു.
നേരത്തെ, കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി സംസ്‌കാര സാഹിതി ജന. സെക്രട്ടറി എം എ ഷഹനാസും രംഗത്തെത്തിയിരുന്നു. രാഹുല്‍ തന്നോടും മോശമായി പെരുമാറിയെന്നാണ് ആരോപണം.രാജ്യ തലസ്ഥാനത്ത് കര്‍ഷക സമരം നടക്കുന്ന കാലത്ത് രാഹുല്‍ സമീപിച്ചതില്‍ അസ്വാഭാവികത ഉണ്ടായിരുന്നു എന്നാണ് ഷഹനാസ് പറയുന്നത്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ അറിയിക്കാതെ ഇരുന്നത് എന്താണെന്ന് രാഹുല്‍ ഫോണ്‍ ചെയ്ത് ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒന്നിച്ച് പോകുന്നുണ്ടെങ്കില്‍ ഒന്നു കൂടി പോകാം എന്നറിയിച്ചു. എന്നാല്‍ തന്നെ മാത്രമാണ് രാഹുല്‍ ക്ഷണിച്ചത് എന്നാണ് ഷഹനാസിന്റെ ആരോപണം.