
നാഗ്‌പൂരിൽ വൈദികനും കുടുംബവും അറസ്റ്റിലായ സംഭവത്തില്‍ ആശങ്കയുണ്ടെന്ന് കുടുംബാംഗങ്ങള്‍. സുധീറിനെയും ഭാര്യയെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഇവരുടെ മകള്‍ ഇപ്പോള്‍ എവിടെയാണ് എന്ന് അറിയില്ലെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. അവര്‍ ഒരിക്കലും മതപരിവര്‍ത്തനം ചെയ്യില്ലെന്നും എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് പോലും അറിയില്ലെന്നും സുധീറിന്റെ സഹോദരിമാര്‍ പറഞ്ഞു. സുധീര്‍ വൈദിക ജോലിയില്‍ പ്രവേശിച്ചിട്ട് പത്തുവര്‍ഷത്തിന് മുകളിലായി. കഴിഞ്ഞ 5 വര്‍ഷമായി കുടുംബം നാഗ്‌പൂരിലാണ്. മതപരിവര്‍ത്തനം ഒരിക്കലും അവര്‍ ചെയ്യില്ല.
അത്തരം പ്രവര്‍ത്തികള്‍ അവിടെ ഉണ്ടായിട്ടില്ല. എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് പോലും അറിയില്ല. വാര്‍ത്തകളിലൂടെയാണ് വിവരങ്ങള്‍ അറിയുന്നത്.നാഗ്‌പൂരിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് ഞങ്ങള്‍’: സുധീറിന്റെ സഹോദരിമാര്‍ പറഞ്ഞു.മാധ്യമങ്ങളോടായിരുന്നു കുടുംബത്തിന്റെ പ്രതികരണം.