പരസ്യമദ്യപാനം ചോദ്യം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം.. കെഎസ്‌യു നേതാവ് ഉൾപ്പടെ നാല് പേർ കസ്റ്റഡിയിൽ


കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യംചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം. പളളിത്തോട്ടം ഗലീലിയോ കോളനിയ്ക്ക് സമീപത്താണ് സംഭവം. കെഎസ്‌യു നേതാവുൾപ്പെടെ നാലുപേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

പട്രോളിംഗിനെത്തിയ ഗ്രേഡ് എസ് ഐ രാജീവ്, എഎസ്‌ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ആക്രമണത്തിൽ എസ് ഐ രാജീവിന്റെ തലയ്ക്ക് പരിക്കേറ്റു. അക്രമി സംഘത്തിലെ ടോജിൻ, മനു, വിമൽ, സഞ്ജയ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുളളത്. രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

أحدث أقدم