
തിരുവനന്തപുരം: യുവനടി റിനി ആൻ ജോർജിനെതിരായ വധഭീഷണിയിൽ പ്രതികരണവുമായി പിതാവ് ജോർജ് ജോസഫ്. ഒരു ഭീഷണിക്കും വഴങ്ങില്ല. ഭീഷണി കണ്ട് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ മകൾ എന്താണ് ചെയ്തതെന്ന് പറയണം. ഒരു യുവ നേതാവിനെതിരെ പരാതി പറഞ്ഞു, അതും പേര് വെളിപ്പെടുത്താതെ. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ നിരന്തരം ഭീഷണിയായി. ഇപ്പോൾ നേരിട്ടും ഭീഷണിപ്പെടുത്തുകയാണ്. ഒരു ഭീഷണിക്കും വഴങ്ങില്ല, ഭീഷണി കണ്ട് പിന്മാറില്ല’ ജോർജ് ജോസഫ് പറഞ്ഞു.
പറയാനുള്ളത് പറഞ്ഞുകൊണ്ടേയിരിക്കും. തലയെടുക്കണമെങ്കിൽ എടുത്തോളൂ എങ്കിലും തലകുനിച്ച് നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ബലാത്സംഗക്കേസ് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തൊട്ടാല്‍ കൊന്നുകളയുമെന്ന് വീടിന്റെ മുന്‍പിലെത്തി രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയെന്നാണ് റിനിയുടെ പരാതി. വീടിന്റെ ഗേറ്റ് തകര്‍ക്കാന്‍ ശ്രമം ഉണ്ടായെന്നും റിനി ആരോപിച്ചു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി.