കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ കൊടിയത്തൂരില്‍ പോളിങ് ചട്ടം ലംഘിച്ച് പ്രവർത്തിച്ച സിപിഎം പാർട്ടി ഓഫീസ് പോലീസ് എത്തി പൂട്ടിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് പോളിങ് സ്റ്റേഷന് സമീപം പ്രവർത്തിച്ച സിപിഎം പാർട്ടി ഓഫീസ് ആണ് പൂട്ടിച്ചത്.
വോട്ടർമാർക്ക് സ്ലിപ്പുകള്‍ എഴുതി നൽകുന്നത് പോളിങ് സ്റ്റേഷന് സമീപമുള്ള ഈ പാർട്ടി ഓഫീസിൽ വെച്ചാണെന്ന് കാണിച്ച് യു.ഡി.എഫ്. പ്രവർത്തകർ പോലീസിന് പരാതി നല്‍കിയിരുന്നു. പരാതിയെ തുടർന്ന് ഓഫീസ് പൂട്ടിക്കാൻ പോലീസ് എത്തിയപ്പോള്‍ എല്‍.ഡി.എഫ്. - യു.ഡി.എഫ്. പ്രവർത്തകർ തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റം രൂക്ഷമായതോടെ പോലീസ് ഇടപെട്ട് ചട്ടലംഘനം ചൂണ്ടിക്കാട്ടി ഓഫീസ് പൂട്ടിക്കുകയായിരുന്നു.