
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയോട് ചോദ്യങ്ങളുമായി അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി. പ്രിയങ്ക ഗാന്ധി ഇരയുടെ പക്ഷത്ത് നിലകൊള്ളുമോ എന്ന ചോദ്യാമാണ് മുന്‍ എംപി കൂടിയായ പി കെ ശ്രീമതി ഉന്നയിക്കുന്നത്.
‘വയനാട് എംപി വാ തുറക്കാത്തത് എന്ത്?, നിങ്ങള്‍ സ്ത്രീ പക്ഷത്തോ അതോ റേപിസ്റ്റ് പക്ഷത്തോ, ഉത്തരം പറയൂ പ്രിയങ്കേ’- എന്ന് പി കെ ശ്രീമതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പീഡനം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം തുടങ്ങിയ ആക്ഷേപങ്ങളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ രാഹുല്‍ മങ്കൂട്ടത്തിലിനെതിരെ ഇരുപത്തിമൂന്നുകാരിയും പരാതി നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്ക് ഇമെയില്‍ വഴി അയച്ച പരാതിയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍ വിഷയത്തില്‍ പ്രിയങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് പി കെ ശ്രീമതിയുടെ പ്രതികരണം.