ഈ പരനാറിയെ ഉടൻ പുറത്താക്കണം; KPCC യോട് ആവശ്യപ്പെട്ട് വനിത നേതാക്കൾ
ജോവാൻ മധുമല 0
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും, അഡ്വ. ദീപ്തി മേരി വര്‍ഗീസും ആവശ്യപ്പെട്ടു. പൊതുരംഗത്തു തുടരുന്നത് നാടിനു തന്നെ അപമാനമാണെന്ന് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. അതേസമയം പുറത്താക്കണം എന്ന് ആവശ്യമുന്നയിച്ച പോസ്റ്റുകൾക്ക് താഴെ '' പര നാറിയെ പുറത്താക്കി ശുദ്ധികലശം നടത്തണം എന്നും പലരും കമൻ്റായി കുറിച്ചിട്ടുണ്ട് ,
ഒരു നിമിഷം പോലും രാഹുല്‍ പാര്‍ട്ടിയ്ക്ക് അകത്ത് ഉണ്ടാകാന്‍ പാടില്ല എന്നു തന്നെയാണ് തന്റെ നിലപാടെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. സമൂഹത്തിന് അപകടകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകളെ വെച്ചുകൊണ്ട് പാര്‍ട്ടിക്ക് മുന്നോട്ടു പോകാന്‍ സാധിക്കില്ല.
ഉചിതമായ തീരുമാനം ഉടന്‍ തന്നെ പാര്‍ട്ടി നേതൃത്വം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഭിച്ച പരാതി ഉടന്‍ തന്നെ പൊലീസിന് കൈമാറിയ നടപടിയെ അഭിനന്ദിക്കുന്നുവെന്നും ഷാനിമോള്‍ പറഞ്ഞു.