
1997ല്‍ നിലവില്‍ വന്ന രാജ്യത്തിന്റെ ഭരണഘടനയുമായി പൊരുത്തപ്പെടുന്നില്ല എന്ന കാരണം പറഞ്ഞാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. രാഷ്ട്രീയപാര്‍ട്ടി എന്ന രജിസ്‌ട്രേഷനും റദ്ദാക്കി. പോളണ്ടിലെ കോൺസ്റ്റിറ്റ്യൂഷണൽ ട്രിബ്യൂണലാണ് ഈ മാസം ആദ്യം നിരോധനം ഏര്‍പ്പെടുത്തിയത്. ഈ നീക്കത്തിന് പിന്നില്‍ മാര്‍പ്പാപ്പയുടെ സ്വാധീനമുണ്ടെന്നും വ്യാഖ്യാനമുണ്ട്
ഏകാധിപത്യ തത്വശാസ്ത്രങ്ങളും നയങ്ങളും പിന്തുടരുന്ന പ്രസ്ഥാനങ്ങളെ നിരോധിക്കാമെന്ന് പോളിഷ് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനലുകളെ മഹത്വവല്‍ക്കരിക്കുകയും, അനേകായിരങ്ങളെ കൊന്നൊടുക്കുകയും ചെയ്ത കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തെ പോളണ്ടിന്റെ നിയമവ്യവസ്ഥയില്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്ന് ട്രിബ്യൂണല്‍ ജഡ്ജി ക്രിസ്ത്യാന പാവ്‌ലോവിച്ച് വ്യക്തമാക്കി. കഴിഞ്ഞ മാസം പോളണ്ട് പ്രസിഡന്റ് കാരല്‍ നവ്‌റോകി ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിച്ചത്.
മലയാളത്തിലെ രാഷ്ട്രീയ സിനിമയായ സന്ദേശത്തിൽ ഇടത് പ്രവർത്തകനായ സഖാവ് പ്രഭാകരന്‍ കോട്ടപ്പള്ളി പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇഷ്ടം പോലെ പോളണ്ടിനെക്കുറിച്ച് പറയാം