
നഷ്ടപരിഹാരം ലഭിക്കുംവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബം. 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരം കേസെടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. നഷ്ടപരിഹാരം ലഭ്യമാക്കും വരെ കേരളത്തിൽ തുടരുമെന്നും കുടുംബം പറഞ്ഞു. രണ്ട് മക്കൾ അടങ്ങുന്ന നിർധന കുടുംബമാണ് രാം നാരായണന്റേത്. കേസിൽ വകുപ്പുകൾ ശക്തിപ്പെടുത്തണമെന്നും ആൾക്കൂട്ട കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്നും ആവശ്യപ്പെട്ട കുടുംബം എല്ലാ കൊലയാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.