​കള്ളുകുടിച്ചാണ് കരോൾ നടത്തിയത്; കരോൾ സംഘത്തിൽ പെട്ട കുട്ടികളെ അധിക്ഷേപിച്ച് , സി കൃഷ്ണകുമാർ


പാലക്കാട്ടെ കരോൾ സംഘത്തിൽ പെട്ട കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ. കള്ളുകുടിച്ചാണ് കരോൾ നടത്തിയതെന്ന് കൃഷ്ണകുമാർ ആരോപിച്ചു. ചോദ്യങ്ങൾ ഉയർന്നത്തോടെ കൃഷ്ണകുമാർ മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നാണ് കൃഷ്ണകുമാറിന്റെ വിശദീകരണം. സംഭവത്തിൽ അറസ്റ്റിലായ അശ്വിൻ രാജിന് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ലെന്നും കൃഷ്ണകുമാർ പറയുന്നു. പാലക്കാട് കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വിന്‍രാജ് കുട്ടികളെ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.

Previous Post Next Post